കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. അമൃത ടെക്നോളജിസ് വികസിപ്പിച്ച തൂഫാൻ അമൃത സോഫ്റ്റുവെയർ 'തൂഫാൻ വണ്ണിന്റെ' ഔദ്യോഗിക പ്രകാശനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. ......
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിതരണവുമായി ബന്ധപ്പെട്ട ഇടപാടിൽ ഗുരുതര ക്രമക്കേടുകളും ചട്ടലംഘനങ്ങളും കണ്ടെത്തിയതായി ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. നെയ് വിതരണം നടത്താൻ 70 ദിവസത്തെ സമയം ലഭ്യമായിരുന്നിട്ടും തുറന്ന ടെൻഡർ നടപടികൾ പാലിക്കാതെ നിയമങ്ങൾ ലംഘിച്ചെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
നെയ് സപ്ലൈക്കായുള്ള അപേക്ഷ ക്ഷണിച്ചത് നിയമാനുസൃതമല്ലെന്നും, കൂടുതൽ അപേക്ഷകരെ പങ്കെടുപ്പിക്കാനാണ് ടെൻഡർ ഒഴിവാക്കിയതെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് വിലയിരുത്തിയ ധനവകുപ്പ്, അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിന് മുന്നോടിയായി എല്ലാ വകുപ്പുകൾക്കും ചെലവ് നിയന്ത്രണ നിർദേശം നൽകി. കർശന സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ശമ്പളം ഒഴികെയുള്ള പദ്ധതി ഇതര ചെലവുകൾ ഈ വർഷത്തെ തോതിൽ തന്നെ തുടരണമെന്നാണ് നിർദേശം. ......
തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ പുനഃസംഘടന വേഗത്തിലാക്കാൻ എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി യു.ഡി.എഫ് സബ് കമ്മിറ്റി രൂപീകരിക്കാൻ സാദ്ധ്യത. ഈ മാസം 30 ന് ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ......
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പുതിയ വാഹനങ്ങൾ വാങ്ങാൻ പണമില്ലാത്ത കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി കാലാവധി തീരുന്ന 2050 ബസുകൾ. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം കഴിഞ്ഞ വാഹനങ്ങൾ സർവീസ് നടത്താൻ പാടില്ല. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്ദിറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയ സംഭവത്തിൽ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക്. സംഭവത്തിൽ പങ്കാളികളായ ഡൽഹി പോലീസ്, കേന്ദ്ര സായുധ പോലീസ് (CAPF) ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എതിരെ 'കോക്ക്റോച്ച് ജനതാ പാർട്ടി'യുടെ (CJP) നേതൃത്വത്തിൽ ജൂലൈ 20 മുതൽ ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് നേരെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
പ്രതിഷേധവും പോലീസിന്റെ നടപടിയും
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികൾ തെരുവിലിറങ്ങിയത്. ......
ന്യൂഡൽഹി: ആയിരത്തിൽ താഴെ ഉപഭോക്തൃ തർക്ക കേസുകൾ മാത്രം കെട്ടിക്കിടക്കുന്ന സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ ചില ജില്ലാ ഉപഭോക്തൃ കമ്മീഷനുകൾ (District Consumer Disputes Redressal Commissions) നിർത്തലാക്കാൻ സുപ്രീം കോടതി അനുമതി നൽകി. എന്നാൽ, ഇത് നടപ്പാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന ഹൈക്കോടതികളുടെ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. ......
കോഴിക്കോട്: സഹകരണ മേഖലയിലൂടെ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി യാഥാർഥ്യമാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാകുന്നു. 'കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് സഹകരണസംഘം ലിമിറ്റഡ്' എന്ന പേരിൽ രജിസ്ട്രേഷൻ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. ......
വടകര: ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികളായ മരുതോങ്കര സ്വദേശിനി കീർത്തനയെയും കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയും കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ......